തെരുവ് നായ് കടിച്ചു പരിക്കേറ്റ രാമല്ലൂർ കിഴക്കെ രാരോത്ത് കാർത്തികേയൻ
പുത്തൂർമഠം/കാക്കൂർ: തെരുവുനായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്. പുത്തൂർമഠം പുതിയേടത്തും, കാക്കൂർ രാമല്ലൂരുമാണ് സംഭവം. പുത്തൂർമഠം പുതിയേടത്ത് മേത്തലെ സുബൈദ (54), ശാരദ (76), ദിവാകരൻ (50), നിഷ (42) എന്നിവരെയാണ് നായ് കടിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കടിയേറ്റവരെല്ലാം അടുത്തടുത്ത വീട്ടുകാരാണ്. കടിയേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പുത്തൂർമഠത്ത് ഈയിടെയായി തെരുവ് നായ് ശല്യം രൂക്ഷമാണ്. രാമല്ലൂരിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥനെയാണ് തെരുവ് നായ് കടിച്ചു പരിക്കേൽപിച്ചത്.
രാമല്ലൂർ കിഴക്കെ രാരോത്ത് കാർത്തികേയനാണ് (65) കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വീട്ടുകാരെ ആശങ്കയിലാഴ്ത്തിയ സംഭവം. റോഡിൽനിന്ന് ഓടിക്കയറി വന്ന തെരുവ് നായ് ചാടിവീണു മുഖത്തുകടിച്ചു പരിക്കേൽപിക്കുകയായിരുന്നു.
തുടർന്ന് തെരുവ് നായ് ഓടിപ്പോയി. കാർത്തികേയന്റെ സമീപത്തുണ്ടായിരുന്ന കുടുംബാംഗങ്ങൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ കാർത്തികേയനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും താടിയിലും ആഴത്തിൽ മുറിവേറ്റതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.