മണക്കടവിൽ തെരുവുനായ്, പെരുമണ്ണയിൽ കുറുക്കൻ അക്രമണം; നാലുപേർക്ക് പരിക്ക്

പന്തീരാങ്കാവ്: പെരുമണ്ണ അരമ്പച്ചാലിൽ കുറുക്കന്റെ ആക്രമണത്തിൽ വയോധികർക്ക് പരിക്കേറ്റു. അരമ്പച്ചാലിൽ രാധമ്മ (69), വടക്കേ പറമ്പിൽ അപ്പുട്ടി (74) എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട് 5.30ഓടെ കുറുക്കന്റെ കടിയേറ്റത്. ഇരുവരും അവരുടെ വീടുകളിൽവെച്ചാണ് ആക്രമണത്തിനിരയായത്.

മറ്റ് പലരും കുറുക്കന്റെ അക്രമണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. മണക്കടവിൽ ഞായറാഴ്ച രാവിലെ തെരുവുനായ് രണ്ടുപേരെ കടിച്ചു. മഠത്തിൽ സൈതലവി (65), ചെറശ്ശേരി ചിന്നമ്മു (70) എന്നിവരെയാണ് തെരുവുനായ് കടിച്ചത്. ചിന്നമ്മ രാവിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് കടിയേറ്റത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - Stray dog ​​attack in Manakadav fox attack in Perumanna-Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.