കോഴിക്കോട്: കോർപറേഷന്റെ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് നൽകി പ്രചരിപ്പിച്ചവർക്കെതിരെ കോർപറേഷൻ പൊലീസിൽ പരാതി നൽകി.
ഹരിത കർമസേന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്ടി സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി 'അഴക് ജനങ്ങളിലേക്ക്, സേവന മികവിലേക്ക്, ഹരിത കർമസേന' എന്ന പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സമയത്ത് തെറ്റിദ്ധാരണ പരത്തുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ വാട്സ്ആപ് പോസ്റ്റുകൾ ഇറക്കിയതിനാണ് ടൗൺ സ്റ്റേഷനിൽ പരാതി നൽകിയയെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.
ഹരിത കർമസേനയാണ് വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് മാലിന്യം ശേഖരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് കിട്ടുന്ന യൂസേഴ്സ് ഫീയാണ് ഹരിത കർമസേനയുടെ വരുമാന മാർഗവും. ഹരിത കർമസേനയുടെ കൺസോർട്യങ്ങളാണ് ശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഈ കാര്യങ്ങൾ മറച്ച് സുസ്ഥിരമായ മാലിന്യശേഖരണ പ്രവർത്തനങ്ങൾക്ക് തടസ്സംവരുന്ന രൂപത്തിലും തെറ്റിദ്ധാരണ പരത്തുന്നതും അപകീർത്തിപ്പെടുത്തുന്ന തരത്തിലുമുള്ള വാട്സ്ആപ് സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.