കോഴിക്കോട്: ജോലിചെയ്യുന്നതിനിടയിൽ മരംവീണ് നട്ടെല്ല് പൊട്ടി കിടപ്പിലായ പൊയിൽതാഴം അരീക്കുഴിയിൽ ഷാജഹാെൻറ ചികിത്സക്കും കുടുംബത്തിെൻറ സംരക്ഷണത്തിനും വേണ്ടി നാട് ഒന്നിക്കുന്നു.
മടവൂർ മുക്കടംകാട് മസ്ജിദുറഹ്മ മഹല്ല് കമ്മിറ്റി വിളിച്ചുചേർത്ത വിവിധ മത-രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ യോഗത്തിൽവെച്ച് ഷാജഹാൻ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ മുഖ്യരക്ഷാധികാരികളായും എം.കെ. രാഘവൻ എം.പി, മന്ത്രി എ.കെ. ശശീന്ദ്രൻ, കാരാട്ട് റസാഖ്, പി.ടി.എ. റഹീം എം.എൽ.എ, എ.എൻ. സുബ്രഹ്മണ്യൻ, കെ. ചന്ദ്രൻ, എം.എ. റസാഖ്, അടുക്കത്ത് രാഘവൻ, ശശിധരൻ, യു.സി. രാമൻ, സി.പി. അസീസ് എന്നിവർ രക്ഷാധികാരികളായുമാണ് സമിതി. കെ.സി. അബു (ചെയർ), പി. അശ്റഫ് ഹാജി (കൺ), എ.പി. അബ്ദുൽ അസീസ് (ഫിനാൻസ് കൺ), അബ്ദുൽ ജലീൽ സഖാഫി, പി. അസ്സയിൻ ഹാജി, എം.പി. മരക്കാർ ഹാജി (വൈസ് ചെയർമാൻമാർ), എം.കെ. സൈനുദ്ദീൻ, അഷ്റഫ് മുണ്ടക്കൽ, അസീസ് ചാലിൽ (ജോ. കൺവീനർമാർ) എന്നിവരെ ഭാരവാഹികളായും മടവൂർ, കുരുവട്ടൂർ, കുന്ദമംഗലം പഞ്ചായത്തുകളിലെ വിവിധ മത-രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരെ മെംബർമാരായുമാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഷാജഹാെൻറ തുടർചികിത്സക്ക് ഭീമമായ തുക ആവശ്യമുണ്ട്.
ഭാര്യയും രണ്ടു കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിെൻറ താങ്ങും തണലുമായിരുന്നു. ദിവസക്കൂലിക്ക് ജോലിചെയ്ത് കുടുംബം പുലർത്തിയിരുന്ന ഷാജഹാൻ ഗുരുതര പരിക്കുപറ്റി കിടപ്പിലായതോടെ ചികിത്സക്കും കുടുംബത്തിെൻറ നിത്യജീവിതത്തിനും വളരെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
കമ്മിറ്റിയുടെ പേരിലുള്ള ജോയൻറ് അക്കൗണ്ടിലേക്ക് കഴിയുന്ന സാമ്പത്തിക സഹായം അയക്കാം. Areekuzhiyil Shajahan Sahaya Committee, A/c No: 40189101080289, IFSC: KLGB0040189, Branch: Kerala Gramin Bank, Kuruvattoor.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.