സത്രം കോളനിയിലെ കുടിലിൽ അംഗീകാര പതക്കങ്ങൾക്കൊപ്പം നിരഞ്ജൻനെയ്മറും പിതാവ് ബ്രിജേഷ് കുമാറും
കോഴിക്കോട്: കുടിയൊഴിപ്പിക്കലിന് നോട്ടീസ് ലഭിച്ച സത്രം കോളനിയിലെ ഫുട്ബാൾ താരങ്ങളായ നിരഞ്ജൻ നെയ്മറിനും സോനക്കും ഇൗ പതക്കങ്ങളും േട്രാഫികളും കീർത്തിമുദ്രകളും എങ്ങോട്ട് െകാണ്ടുപോകുമെന്ന ആശങ്കയാണ്.
സ്റ്റേഡിയം ജങ്ഷനിലെ സത്രം കോളനിക്കാരോട് 30 ദിവസത്തിനകം കുടിയൊഴിയാനാണ് കഴിഞ്ഞയാഴ്ച കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയത്. എങ്ങോട്ട് പോവുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. 31 കുടിലുകളിൽ 150 ഓളം പേരുണ്ടിവിടെ. അണ്ടർ 17 ഫുട്ബാളിൽ നാഷനൽ, ഇൻറർനാഷനൽ താരമാണ് നിരഞ്ജൻ നെയ്മർ. ഫുട്ബാളിനോട് പ്രണയം മൂത്ത് തെൻറ പേരിനൊപ്പം നെയ്മറെന്ന് കൂട്ടിച്ചേർത്ത് രേഖകളിൽ പേരുമാറ്റിയതാണ്. പിതാവ് ബ്രിജേഷ് കുമാറിനും പന്തുകളി കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അച്ഛനും മകനും വാരിക്കൂട്ടിയ േട്രാഫികളും ഫലകങ്ങളും നിരവധിയുണ്ടീ കുടിലിൽ. എറണാകുളം ഡോൺബോസ്കോ സ്പോർട്സ് സ്കൂളിലാണ് ഇപ്പോൾ. മലപ്പുറം എം.എസ്.പി സ്കൂളിലും സെലക്ഷൻ കിട്ടിയിരുന്നു.
കോളനിയിലെ സോന ട്രോഫികളുമായി
പ്ലസ് ടു വിദ്യാർഥിനിയായ സോന നടക്കാവ് ഗേൾസിലാണ് പഠിക്കുന്നത്. സുബ്രതോ കപ്പുൾപ്പെടെ നിരവധി മത്സരങ്ങളിൽ കളിച്ചു. കപ്പുകളും ഉപഹാരങ്ങളുമേറെയുണ്ട് സോനക്കും സൂക്ഷിക്കാൻ.
ഏതാനും വീട്ടുകാരെ കല്ലുത്താൻകടവിലെ ഫ്ലാറ്റിൽ പുനരധിവസിപ്പിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പക്ഷേ, ആ ഒറ്റമുറി ഫ്ലാറ്റിൽ ജീവിക്കാനാവില്ലെന്ന് കോളനിക്കാർ പറയുന്നു. നിരഞ്ജെൻറ വീട്ടിൽ മാത്രം ആറുപേരുണ്ട്. ഷെഡിൽ കട്ട കൊണ്ട് മറയുണ്ടാക്കി മുറികളാക്കിത്തിരിച്ചാണ് ഇവിെട കഴിയുന്നത്. ഒറ്റമുറി ഫ്ലാറ്റിൽ ഇത്രയും പേർക്ക് എങ്ങനെ കഴിയാനാവുമെന്ന് ഇവർ ചോദിക്കുന്നു. 19 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്ക് ഭീഷണിയിൽ കഴിയുന്നത്. പരാതിയുമായി അധികൃതരെ സമീപിക്കാനാണ് കോളനിക്കാരുെട തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.