Posted On
date_range Updated On
date_range സംവരണ സമുദായ മുന്നണി ഞായറാഴ്ച നടത്താനിരുന്ന 'ലീഡേഴ്സ് മീറ്റ്' മാറ്റിവെച്ചു
കോഴിക്കോട്: സംവരണ സമുദായ മുന്നണി ആൾ ഇന്ത്യ ബാക് വേർഡ് ക്ലാസസ് ഫെഡറേഷൻ 25-ാം തീയതി (ഞായറാഴ്ച) കോഴിക്കോട് നടത്താൻ തീരുമാനിച്ചിരുന്ന 'ലീഡേഴ്സ് മീറ്റ്' മാറ്റിവെച്ചു. ക്രിസ്തുമസ് ദിനമായതിനാലാണ് യോഗം മാറ്റിവെച്ചത്. 'സവർണ ജാതി സംവരണം സുപ്രീംകോടതി വിധിയും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആൾ ഇന്ത്യ ബാക് വേർഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ആർ ജോഷി, സമുദായ സംവരണ മുന്നണി പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറർ എൻ.കെ അലി, എം.എസ്.എസ് സെക്രട്ടറി റ്റി.എസ് നിസാമുദ്ദീൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.