നീലേശ്വരം: നീന്തൽമത്സരങ്ങളിൽ താരമായിരുന്ന പിതാവിന്റെ ട്രാക്ക് പിന്തുടർന്ന മകളും സ്വർണതാരമായി. നീലേശ്വര നഗരസഭ കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നീന്തൽമത്സരത്തിൽ പങ്കെടുത്ത നാലിനത്തിലും സ്വർണമെഡൽ നേടിയാണ് നീലേശ്വരം റിസ റോസ് താരമായത്. 100 മീറ്റർ ഫ്രീ സ്റ്റെൽ, 50 മീറ്റർ ബാക് സ്ട്രോക്, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്, 100 മീറ്റർ ബാക് സ്ട്രോക് എന്നീ ഇനത്തിലാണ് സ്വർണം നേടിയത്.
പാലായി റെഡ് സ്റ്റാർ ക്ലബിന് വേണ്ടിയാണ് റിസ മത്സരിച്ചത്. ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ നീന്തൽതാരവും ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐയുമായ എം.ടി.പി. സെയ്ഫുദ്ദീന്റെയും ഭീമനടി വില്ലേജ് ഓഫിസർ റുഖിയയുടെയും മകളാണ്.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. സെയ്ഫുദ്ദീന്റെ സഹോദരൻ എം.ടി.പി. അഷ്റഫും ദേശീയ നീന്തൽ താരമായിരുന്നു. സെയ്ഫുദ്ദീനാണ് മകളെ ചെറുപ്രായത്തിൽ നീന്തൽ പഠിപ്പിച്ചത്. ഈ കുടുംബത്തിലെ ഏല്ലാവരും നീന്തൽതാരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.