റവന്യൂ ജില്ല കായികമേളയിൽ നിന്നുള്ള ദൃശ്യങ്ങൾ

റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള; മു​ന്നി​ൽ തു​ട​ർ​ന്ന് മു​ക്കം

കോഴിക്കോട്: പുതിയ താരങ്ങളെയും വേഗങ്ങളെയും സൃഷ്ടിച്ച് റവന്യൂ ജില്ല കായികമേളയുടെ രണ്ടാംദിവസവും മുക്കം ഉപജില്ല കുതിപ്പ് തുടരുന്നു. ട്രാക്കിലും ഫീൽഡിലുമായി നാൽപതോളം മത്സരം പൂർത്തിയായ രണ്ടാംദിവസം മത്സരം അവസാനിക്കുമ്പോൾ 229 പോയന്റുമായി മുക്കം ഉപജില്ല ഏറെ മുന്നിലാണ്.

82 പോയന്റ് വ്യത്യാസത്തിൽ പേരാമ്പ്ര ഉപജില്ല 147 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. 43 പോയന്റോടെ ചേവായൂർ മൂന്നാം സ്ഥാനത്തും. 17 സബ്ജില്ലകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഏറ്റവും പിന്നിൽ താമരശ്ശേരി സബ്ജില്ലയാണ്. ഒരു പോയന്റ് മാത്രമാണ് താമരശ്ശേരിക്കുള്ളത്.

മലബാർ അക്കാദമിക്കു കീഴിൽ പരിശീലനം നേടുന്ന ഇതര സംസ്ഥാന വിദ്യാർഥികളുടെ വിജയക്കൊയ്ത്തിന്റെ പിന്തുണയും ചേർന്നതോടെ സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ 158 പോയന്റുമായി സ്കൂൾ വിഭാഗത്തിൽ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സെന്റ് ജോർജസ് എച്ച്.എസ്.എസ് കുളത്തുവയലിന് 79 പോയന്റാണുള്ളത്. ജി.വിഎച്ച്.എസ്. മേപ്പയൂർ 32 പോയന്റുമായി മൂന്നാംസ്ഥാനത്താണ്.

മേളയുടെ അവസാന ദിനമായ വെള്ളിയാഴ്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, പോൾവാൾട്ട്, ഹാമർ േത്രാ മത്സരങ്ങൾ നടക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 


ശസ്ത്രക്രിയ മാറ്റിവെച്ച് ട്രാക്കിലെത്തി; സ്വർണവുമായി മടങ്ങി ദേവനന്ദ

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച ശ​സ്ത്ര​ക്രി​യ​പോ​ലും മാ​റ്റി​വെ​ച്ച് ട്രാ​ക്കി​ലെ​ത്തി​യ ദേ​വ​ന​ന്ദ തി​രി​ച്ച​ത് സ്വ​ർ​ണ​വു​മാ​യി. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗം കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദേ​വ​ന​ന്ദ ര​ണ്ടു ദി​വ​സം മു​മ്പ് മാ​ത്രം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് നി​ർ​ബ​ന്ധ​പൂ​ർ​വം ഡി​സ്ചാ​ർ​ജ് വാ​ങ്ങു​ക​യാ​യി​രു​ന്നു.

ദേ​വ​ന​ന്ദ വി.​ബി​ജു

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ 100 മീ​റ്റ​ര്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യ ദേ​വ​ന​ന്ദ ക​ടു​ത്ത വേ​ദ​ന​യെ അ​വ​ഗ​ണി​ച്ച് കു​തി​ച്ചു​പാ​ഞ്ഞ് വേ​ഗ​റാ​ണി പ​ട്ടം നേ​ടി.​ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു ശേ​ഷം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക​ണ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്. സെ​ന്റ് ജോ​സ​ഫ്‌​സ് പു​ല്ലൂ​രാം​പാ​റ​യി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​യാ​യ ദേ​വ​ന​ന്ദ ക​ഴി​ഞ്ഞ വ​ര്‍ഷ​വും സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ വി​ജി​ത​യു​ടെ​യും ബി​ജു​വി​ന്റെ​യും മ​ക​ളാ​ണ്. 


കാ​യി​കലഹരിയിൽ ആ​രോ​ഗ്യം മ​റ​ന്ന് ഹ​രി​ദാ​സ​ൻ മാ​സ്റ്റ​ർ

കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് 20 ദി​വ​സം ക​ഴി​യും മു​മ്പേ റ​വ​ന്യൂ ജി​ല്ല കാ​യി​ക മേ​ള​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച് മു​തി​ർ​ന്ന കാ​യി​കാ​ധ്യാ​പ​ക​നാ​യ വി.​പി. ഹ​രി​ദാ​സ​ൻ. ര​ണ്ടാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന ഈ ​കാ​യി​ക​പ്രേ​മി ശ​രീ​രം​നോ​ക്കാ​തെ പൊ​രി​വെ​യി​ലി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.

ഹരിദാസൻ മാസ്റ്റർ കായികമേള ഗ്രൗണ്ടിൽ

നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത ഈ ​അ​ധ്യാ​പ​ക​നെ അ​വ​ശ​ത​മ​റ​ന്നും ഗ്രൗ​ണ്ടി​ൽ കാ​ണു​മ്പോ​ൾ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ചു​ന​ൽ​കു​ന്നു​മി​ല്ല. 22 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ മേ​യി​ൽ വി​ര​മി​ച്ചെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നി​ല്ല. ഇ​ത്ത​വ​ണ 13 പേ​രെ​യാ​ണ് ജി​ല്ല മ​ത്സ​ര​ത്തി​ന് ത​യാ​റാ​ക്കി​യ​ത്. അ​തി​ൽ അ​ഞ്ചു സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഗു​രു​ദ​ക്ഷി​ണ​യാ​യി താ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു.

സ​മാ​പ​ന ദി​വ​സ​ത്തി​ലും ശി​ഷ്യ​ഗ​ണ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. ലോ​ങ്റെ​യ്സ്, ഹ​ഡി​ൽ​സ്, ഹൈ​ജം​പ്, ലോ​ങ്ജം​പ്, ഹാ​മ​ർ​ത്രോ, വാ​ക്കി​ങ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​വ​രാ​ണ് മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. പ​ല കാ​യി​കാ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി മേ​ള​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മ്പോ​ൾ ഈ ​കാ​യി​ക ആ​ചാ​ര്യ​ൻ ക​ള​ത്തി​ൽ സ​ജീ​വ​മാ​ണ്.

News Summary - Revenue District Sports Fair; Mukkam sub district continues first high score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.