കക്കട്ടിൽ: കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഭാര്യയെയും മകളെയും ഒരുനോക്ക് കാണാൻ കക്കട്ട് ചീക്കോന്ന് സ്വദേശി പീടികകണ്ടി മുരളീധരനെത്തി. ശനിയാഴ്ച ദുൈബ വിമാനത്താവളത്തിൽനിന്ന് യാത്രയയച്ച ഭാര്യ രമ്യയും മകൾ ശിവാത്മിക മണിക്കൂറുകൾക്കകം ഇല്ലാതായെന്ന വാർത്ത വിശ്വസിക്കാനാവാതെയാണ് മുരളീധരൻ നാട്ടിലേക്ക് പുറപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അമ്മയും അനുജത്തിയും ഇനി ഒരിക്കലും കൂടെയുണ്ടാവില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാനാവാതെ മകൻ യഥുദേവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്. പിതാവിൻെറ മരണത്തെ തുടർന്ന് നാട്ടിലെത്തിയ മുരളീധരനും കുടുംബവും എട്ടുമാസം മുമ്പാണ് തിരിച്ചുപോയത്. റാസൽഖൈമയിൽ ജോലി ചെയ്യുന്ന മുരളീധരൻ അവിടെ കോവിഡ് ബാധ രൂക്ഷമായതിനാലാണ് ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയച്ചത്. 28 ദിവസം രമ്യയുടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുൾപ്പെടെ തീരുമാനിച്ച് യാത്രയാക്കിയതാണ്. അപകടവാർത്തയെ തുടർന്ന് മുരളീധരനും ശനിയാഴ്ച വൈകീട്ടോടെ നെടുമ്പാശ്ശേരി വഴി നാട്ടിലെത്തി. വെള്ളൂർ കരിപ്പള്ളി രവീന്ദ്രൻെറയും രമയുടെയും മകളാണ്. സഹോദരൻ രമിത്ത്. ഫോട്ടോ: kktl Muralidharan and family മുരളീധരൻ കുടുംബത്തോടൊപ്പം (ഫയൽ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.