p4 bakki 4

പാർട്ടിയാണ്​ ജാതി കളിച്ചത്​; വീണ്ടും വിമർശനവുമായി എസ്​. രാജേന്ദ്രൻ ഇ​ടു​ക്കി: പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ ത​ന്നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി സി.​പി.​എം ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ന്​ പി​ന്നാ​ലെ പാ​ർ​ട്ടി​ക്കെ​തി​രെ നി​ശി​ത​വി​മ​ർ​ശ​ന​വു​മാ​യി മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ൻ. ദേ​വി​കു​ള​ത്തെ സി.​പി.​എം സ്ഥാ​നാ​ർ​ഥി എ. ​രാ​ജ​യെ താ​ൻ ജാ​തി പ​റ​ഞ്ഞ്​ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ജി​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ ​ആ​രോ​പ​ണ​ത്തി​ന്​ ജാ​തി നോ​ക്കി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്​ പാ​ർ​ട്ടി​യാ​ണെ​ന്ന്​ രാ​ജേ​ന്ദ്ര​ൻ തി​രി​ച്ച​ടി​ച്ചു. ശ​നി​യാ​ഴ്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പാ​ർ​ട്ടി നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു, ക​മ്യൂ​ണി​സ്​​റ്റു​കാ​ര​ന്‍റെ ധാ​ർ​മി​ക​ത​യും മൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്തി, ജി​ല്ല​യി​ൽ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു, സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കി​യ പാ​ർ​ട്ടി​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു രാ​ജേ​​ന്ദ്ര​നെ​തി​രെ പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന കു​റ്റ​ങ്ങ​ൾ. എ​ന്നാ​ൽ, ത​നി​ക്കെ​തി​രെ പാ​ർ​ട്ടി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​യ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​ണ്. സി.​പി.​ഐ​യി​​ലേ​ക്കോ ബി.​ജെ.​പി​യി​ലേ​ക്കോ പോ​കി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.