ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ് ക്രമക്കേടിൽ പങ്കില്ല -സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്‌

കോഴിക്കോട്‌: 2018 ഫെബ്രുവരിയിൽ കോഴിക്കോട്‌ നടന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ നടക്കാവ് പൊലീസ് കേസെടുത്ത സംഭവത്തിൽ പങ്കില്ലെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്‌ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേട്‌ നടന്നുവെന്ന അന്യായക്കാരന്റെ വാദത്തിൽ അന്വേഷണം നടത്തണമെന്നും ക്രമക്കേട്‌ നടന്നിട്ടുണ്ടെങ്കിൽ അത്‌ നടത്തിയവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സീനിയർ വോളിക്ക്‌ കോഴിക്കോട്‌ ആതിഥ്യമരുളിയപ്പോൾ സ്വാഗതസംഘം രൂപവത്കരണത്തിൽ പങ്കെടുത്തവരുടെ നിർബന്ധത്തെ തുടർന്ന്‌ ചെയർമാനെന്ന ആലങ്കാരിക പദവി ഏറ്റെടുത്തത്‌. ചെയർമാൻ എന്ന നിലയിൽ സാമ്പത്തികമായി ഒരു ഇടപാടിലും പങ്കാളിയായിട്ടില്ല. പണവുമായി ബന്ധപ്പെട്ട രേഖകളിലൊന്നിലും ഒപ്പിടുകയും ചെയ്‌തിട്ടില്ല.

ടൂർണമെന്റ്‌ കഴിഞ്ഞയുടൻ സ്വാഗതസംഘം വിളിച്ചുചേർത്ത്‌ ഓഡിറ്റ്‌ ചെയ്‌ത കണക്കുകൾ അവതരിപ്പിച്ചാണ്‌ പിരിച്ചുവിട്ടത്‌. അന്ന്‌ കണക്കുമായി ബന്ധപ്പെട്ട്‌ ഒരു ആക്ഷേപപവും ഉയർന്നിട്ടില്ല. എന്നാൽ, വേളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ നാലകത്ത്‌ ബഷീറിനെതിരെ യോഗത്തിൽ പങ്കെടുത്തവർ മറ്റുപല ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ അക്കാര്യങ്ങൾ ഉന്നയിക്കേണ്ടതും പരിശോധിക്കേണ്ടതും അസോസിയേഷൻ യോഗത്തിലാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാമെന്നുമാണ്‌ പറഞ്ഞത്‌.

കണക്കിന്റെ കാര്യത്തിൽ യോഗത്തിൽ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും മെഹബൂബ്‌ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ 2023 ലോ മറ്റോ അന്വേഷിക്കാൻ വിജിലൻസ്‌ ഉദ്യോഗസ്ഥർ എത്തിയിരുന്നു. നിങ്ങൾ ഏതായാലും കേസിന്റെ ഭാഗമാകാൻ പോകുന്നില്ലെന്നും ദൃക്‌സാക്ഷിയാവേണ്ടിവരുമെന്നും പറഞ്ഞപ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന്‌ അന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെന്നും മെഹബൂബ്‌ പറഞ്ഞു.

മെ​ഹ​ബൂ​ബി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല -​പ​രാ​തി​ക്കാ​ര​ൻ

കോ​ഴി​ക്കോ​ട്: അം​ഗീ​കാ​ര​മി​ല്ലാ​ത്ത ക​ളി​ക്കാ​ണ് ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങി​ൽ​നി​ന്ന് ഫ​ണ്ട് പി​രി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് ആ​രോ​പി​ക്കു​ന്ന​ത്. ക​ളി​ക്കു​വേ​ണ്ടി അ​ടി​ച്ച ഡോ​ണ​ർ പാ​സി​ലെ​യും സീ​സ​ൺ ടി​ക്ക​റ്റി​ലെ​യും സ്‍പോ​ൺ​സ​ർ തു​ക എ​വി​ടെ​യാ​ണ് ക​ണ​ക്കു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ​റ​യ​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​ൻ ​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ക്കാ​ൻ ചെ​യ​ർ​മാ​ൻ ന​ൽ​കി​യ ശി​പാ​ർ​ശ​ക്ക​ത്തി​ലൂ​ടെ സ്വീ​ക​രി​ച്ച പ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ല വി​നി​യോ​ഗി​ച്ച​തെ​ന്ന​തി​നാ​ൽ സം​ഘാ​ട​ക​രി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ​യെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ ​ജോ​ർ​ജ് പ​റ​ഞ്ഞു. ​ക​ണ​ക്കി​നെ​ക്കു​റി​ച്ച് പ​രാ​തി ഉ​യ​ർ​ന്നി​ല്ല എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ക​ണ​ക്ക് സം​ബ​ന്ധി​ച്ച് വി​വാ​ദ​മു​യ​ർ​ന്ന​പ്പോ​ൾ മെ​ഹ​ബൂ​ബ് ത​ന്നെ ചെ​യ​ർ​മാ​നാ​യി അ​ഞ്ചു​പേ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. പ​യ്യോ​ളി​യി​ലു​ള്ള ഓ​ഡി​റ്റ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക്ര​മ​ക്കേ​ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ളോ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ഴി​മു​ട്ടി​നി​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ക്കാ​വ് പൊ​ലീ​സ് മൊ​ഴി​രേ​ഖ​പ്പെ​ടു​ത്താ​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജി​നെ വി​ളി​ച്ച​ത്. 53 പേ​ജു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - No involvement in National Senior Volleyball Championship irregularities - CPM District Secretary M. Mehboob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.