നാദാപുരം: വാക്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന് . വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്തുവെച്ചുണ്ടായ സംഭവത്തിൽ തലക്ക് മുറിവേറ്റ വിലങ്ങാട്ടെ ജിജോ തോമസിനെ (33) നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂർവവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിലെത്തിയ അഞ്ചംഗ സി.പി.എം പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.