ഗോവിന്ദൻ

ഉരുവച്ചാൽ: മാലൂരിലെ പൗരമുഖ്യനും ആദ്യകാലത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന വളയങ്ങാടൻ (92) നിര്യാതനായി. തോലമ്പ്ര ഐക്യനാണയ സംഘത്തിന്റെ ആദ്യകാലത്തെ സെക്രട്ടറിയായിരുന്നു. മാലൂരിൽ വൈദ്യുതി എത്തിക്കുന്നതിലും മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അനുവദിച്ചുകിട്ടുന്നതിനുമുള്ള കമ്മിറ്റികളിൽ സജീവമായി പ്രവർത്തിച്ചു. കുരുമ്പോളിയിലെ വിഷചികിത്സ കേന്ദ്രത്തിന്റെ സെക്രട്ടറിയായിരുന്നിട്ടുണ്ട്. പ്രഭാത് ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ സക്രിയമായ ഇദ്ദേഹം കലാ, സ്പോർട്സ് രംഗങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു. മികച്ച വോളിബാൾ താരമായിരുന്നു. മാലൂരിൽ ആദ്യ കാലത്തു നടന്ന എല്ലാ വോളിബാൾ ടൂർണമൻെറുകളുടെയും സംഘാടകനായും പ്രവർത്തിച്ചു. മാലൂർപടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവ കമ്മിറ്റികളിലും വർഷങ്ങളോളം ഉണ്ടായിരുന്നു. സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന കൗൺസിലറായിട്ടുണ്ട്. പരേതരായ പാറേക്കണ്ടി പൈതലിന്റെയും വളയങ്ങാടൻ കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ കാര്യത്ത് യശോദ. മക്കൾ: മുൻ മാലൂർ പഞ്ചായത്തംഗം കാര്യത്ത് ഉഷ (ജീവനക്കാരി, മാലൂർ വനിത സൊസൈറ്റി, സി.പി.എം കാഞ്ഞിരവയൽ ബ്രാഞ്ചംഗം), ജയൻ (റിട്ട. ആർമി ഓഫിസർ, നാഗ്പുർ, മഹാരാഷ്ട്ര), കെ. ഷാജി (ഇൻസ്പെക്ടർ, എക്സൈസ്, കൂട്ടുപുഴ ചെക്പോസ്റ്റ്), കെ. ദിലീപ് കുമാർ (ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, മാനന്തവാടി), കെ. വിൻസെന്റ് (മാനേജർ, ലുലു, അൽക്കർജ്, റിയാദ്). മരുമക്കൾ: എൻ. ദാമോദരൻ (സി.പി.എം മാലൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി, എ.കെ.ടി.എ പേരാവൂർ ഏരിയ പ്രസിഡന്റ്), കാരായി സിന്ധു (നിർമലഗിരി), കുനിയിൽ ശ്രീനില (പാലത്തായി), തില്ലങ്കേരി കരുവള്ളിയിലെ അമ്പിളി ലക്ഷ്മൺ (അധ്യാപിക, തരുവണ ഗവ. യു.പി സ്കൂൾ, വയനാട്), സുജിന (കോട്ടയംപൊയിൽ). സഹോദരങ്ങൾ: പരേതരായ വളയങ്ങാടൻ കുഞ്ഞമ്പു (കരിവെള്ളൂർ), ചാത്തു (കുണ്ടേരിപ്പൊയിൽ), ബാപ്പു (ഇല്ലംമൂല), വളയങ്ങാടൻ കുഞ്ഞിമ്മാത (കാഞ്ഞിലേരി). govindan -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.