പ്രതിഷേധിച്ചു

നരിക്കുനി: പുല്ലാളൂർ പ്രദേശത്ത് വർധിച്ചുവരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം എം.ഡി.എം.എ ഉൾപ്പെടെ കഞ്ചാവുമായി പിടികൂടിയ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയതിൽ പുല്ലാളൂർ ഏരിയ യോഗം . മടവൂർ ഗ്രാമപഞ്ചായത്ത് മെംബർ കെ. ജുറൈജ് ഉദ്ഘാടനം ചെയ്തു. ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഷീർ ചക്കോരക്കൽ, കോയ അകോലത്ത്, സുബൈർ പറപ്പാറ, അബൂബക്കർ മച്ചകുളം, കെ.പി. മുഹമ്മദ്, ഇ.പി. നാസർ ഫായിസ് പറപ്പാറ, ഐ.പി. ഷഹീർ, മുനീർ, യൂനുസ്, ഷാഫി എന്നിവർ സംസാരിച്ചു. അൽ അമീൻ അൻഷാദ് അശ്അരി സ്വാഗതവും ഫത്താഹ് തച്ചൂർത്താഴം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.