മടവൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മടവൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മടവൂരിൽ സർവകക്ഷി അനുശോചനയോഗം നടത്തി. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡൻറ് പി.കെ. കുഞ്ഞിമൊയ്‌തീൻ അധ്യക്ഷതവഹിച്ചു. പി. മുഹമ്മദലി അനുശോചന പ്രമേയം അവതരിപ്പിച്ചു. മടവൂർ ഹംസ, പി.കെ. സുലൈമാൻ , എം. തിവിക്രമൻ, ഡോ. ഹുസൈൻ മടവൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത്, യു. ഷറഫുദ്ദീൻ, ഫൈസൽ ഫൈസി മടവൂർ, കെ.പി. മുഹമ്മദൻസ്, കെ.വി. സുരേന്ദ്രൻ, വിപിൻ മടവൂർ, ടി.കെ. മുഹമ്മദ് ദാരിമി, സന്തോഷ്, എൻ.പി. റഷീദ്, എം. അബ്ദുൽ അസീസ്, കാസിം കുന്നത്ത്, കെ. ജുറൈജ്, മടവൂർ സൈനുദ്ദീൻ, കെ.പി. അബ്ദുസ്സലാം, പി.സി. മുഹമ്മദ്, ടി.എ. ഹമീദ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി എന്നിവർ സംസാരിച്ചു. എ.പി. നാസർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.