ജനാർദനൻ

കല്യാശ്ശേരി: ഭാരതീയ വിചാര കേന്ദ്രം മുൻ കണ്ണൂർ ജില്ല അധ്യക്ഷനും സംസ്ഥാന സമിതി അംഗവും ഗ്രന്ഥകാരനുമായ കല്യാശ്ശേരി ഒഴക്രോം സ്വദേശി പാക്കൻ (81) അന്തരിച്ചു. മണിപ്പാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടയിലായിരുന്നു അന്ത്യം. ചിന്തകനും വാഗ്മിയും നോവലിസ്​റ്റും സാമൂഹിക പ്രവർത്തകനുമായിരുന്നു. സ്വാമി വിവേകാനന്ദൻെറ കേരള സന്ദർശനത്തെ അധികരിച്ച് 'മഞ്ഞുകാലത്ത് ഒരു മിന്നൽപ്പിണർ പോലെ' എന്ന നോവലും ശ്രീനാരായണ ഗുരുവൻെറ ദർശനങ്ങളെക്കുറിച്ച് 'ഗുരുവിൽനിന്ന് ഒന്നും പഠിക്കാത്തവർ' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി രചനകൾ നടത്തിയിട്ടുണ്ട്. കെ.എം. മുൻഷിയുടെ പ്രശസ്ത നോവാലയ 'ജയ് സോമനാഥം' എന്ന നോവൽ മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. മുൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനും എൻ.ജി.ഒ അസോസിയേഷൻ നേതാവുമായിരുന്നു. ഭാര്യ: പത്മാവതി (മുൻ അധ്യാപിക, തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂൾ). മക്കൾ: അരുൺ (യു.എസ്.എ), ഷീബ (മണിപ്പാൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ്). മരുമക്കൾ: സന്തോഷ് (മണിപ്പാൽ ആറ്റോമിക് ആൻഡ്​ മോളിക്യുലാർ ഫിസിക്സ്- വകുപ്പ് മേധാവി), നമിത ( മംഗളൂരു). Janardhanan BVC ഖദീജ പാപ്പിനിശ്ശേരി വെസ്​റ്റ്​: ഹാജി റോഡ് നൂർ മസ്ജിദിന് സമീപത്തെ കെ.പി. ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: നബീസ (സൗദി അറേബ്യ), മുഹമ്മദലി, സുബൈദ, പരേതരായ മുഹമ്മദ് റാഫി, നാഷാദ്. മരുമക്കൾ: അൽജാർ, ഖാലിദ്, റസിയ, റഫീന. KP KHADEEJA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.