വെള്ളുങ്ങ

നീലേശ്വരം: സി.പി.എം നേതാവും കാലിച്ചാമരം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായ വടക്കെ പുലിയന്നൂരിലെ വി.വി. (73) നിര്യാതനായി. സി.പി.എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, മുക്കട, പുലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി, കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ, കരിന്തളം ബാങ്ക് വൈസ് പ്രസിഡന്റ്, കർഷക സംഘം നീലേശ്വരം ഏരിയ കമ്മിറ്റിയംഗം, കരിന്തളം വില്ലേജ് സെക്രട്ടറി, നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നീലേശ്വരം ഏരിയ കമ്മിറ്റിയംഗം, വടക്കെ പുലിയന്നൂർ ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, ജ്ഞാനോദയ വായനശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഒ.എം. ലീല (അണ്ടോൾ). മക്കൾ: വി.വി. റിനീവൻ (കേന്ദ്ര സർവകലാശാല, പെരിയ), റീന. മരുമക്കൾ: സംഗീത (കൊന്നക്കാട്), ശ്രീധരൻ (ബാനം). സഹോദരങ്ങൾ: കല്യാണി, ദാമോദരൻ (ഇരുവരും വടക്കെ പുലിയന്നൂർ), പരേതരായ ചിരുത, അമ്പു, അമ്പാടി. PADAM VELLUNGA (73).JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.