എക്സിബിഷൻ

വടകര: ദേശീയപാതയിൽ ബസ് സ്റ്റാൻഡിന് എതിർവശം നടക്കുന്ന വടകര മഹോത്സവം സെപ്റ്റംബർ ഒന്നു മുതൽ 26 വരെ നടക്കും. കാൽനാട്ടൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുസ്സലാം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ. എൻ. വിനോദ് മുഖ്യാതിഥിയായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ വ്യാപാരമാന്ദ്യം മാറ്റാനും ഓണക്കാലത്തെ സജീവമാക്കാനും കൊണ്ട് സാധിക്കുമെന്ന് അബ്ദുസ്സലാം പറഞ്ഞു. ഫ്ലവർ ഷോ, ഗാർഡൻ നഴ്സറി, ഭക്ഷ്യമേള, കാർഷിക പ്രദർശന വിപണനം, അലങ്കാരമത്സ്യങ്ങൾ, പെറ്റ് ഷോ, ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, അക്വാഷോ, കലാപരിപാടികൾ, ഗെയിംസ്, ഫർണിച്ചർ മേള എന്നിവ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. Saji 3 വടകര മഹോത്സവം കാൽനാട്ടൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുസ്സലാം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.