സ്വാതന്ത്ര്യദിനാഘോഷം

  പയ്യോളി: നഗരസഭയുടെ നേതൃത്വത്തിൽ നടത്തി. കൗൺസിലർമാരും ജീവനക്കാരും കുടുംബശ്രീയും ഹരിതസേനാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ചെയർമാൻ വടക്കയിൽ ഷഫീഖ് പതാകയുയർത്തി. പരിപാടിയിൽ  ഇരുപത്തിയഞ്ചു വർഷത്തോളമായി സ്തുത്യർഹ സേവനമനുഷ്ഠിച്ച ഓഫിസിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി കെ.ടി. ലക്ഷ്മിയെ ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു. 'ആസാദീ കാ അമൃത് മഹോത്സവ'ത്തിന്റെ സർട്ടിഫിക്കറ്റ് അവർക്ക്  പരിപാടിയിൽ കൈമാറി. നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ഹരിദാസ്, സുജല ചെത്തിൽ, വി.കെ. അബ്ദുറഹിമാൻ, മഹിജ എളോടി, കെ.ടി. വിനോദ് എന്നിവരും കൗൺസിലർമാരായ ടി. ചന്തു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, എച്ച്.ഐ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം പയ്യോളി നഗരസഭ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീർഘകാലം സേവനമനുഷ്ഠിച്ച നഗരസഭയിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി കെ.ടി. ലക്ഷ്മിയെ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ആദരിക്കുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.