കൊടുവള്ളി: മഹാരാഷ്ട്രയിൽ നടന്ന ദേശീയ സോഫ്റ്റ് ബേസ്ബാൾ മത്സരത്തിൽ കിരീടം നേടിയ കേരള ടീം അംഗം ഹർഷ ബൈജുവിനെ ജവഹർ യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജവഹർ യൂത്ത് ഫൗണ്ടേഷന്റെ സ്നേഹോപഹാരം കെ.പി.സി.സി അംഗം എ. അരവിന്ദൻ കൈമാറി. ഫൗണ്ടേഷൻ ചെയർമാർ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, അബ്ദുള്ള പുല്ലാളൂർ, അസൈൻ പറക്കുന്ന്, ഷമീർ പരപ്പാറ, പി.കെ. തൗസീഫ്, ഫാറൂഖ് പുത്തലത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.