ണണണണണണണണണ

കോഴിക്കോട്: ജീവനക്കാരുടെ പാസ് വേർഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് കോഴിക്കോട് കോർപറേഷന്റെ 12 വാർഡുകളിൽ കൂടിയുണ്ടെന്ന് സൂചന. 21 കെട്ടിടങ്ങൾക്ക് ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറുവണ്ണൂർ മേഖല ഓഫിസിൽ നിന്ന് നമ്പർ നൽകിയതായാണ് വിവരം. പ്രാഥമിക പരിശോധനയിൽ നാലു വാർഡുകളിൽ അനധികൃത നമ്പർ നൽകിയതായായിരുന്നു കോർപറേഷൻ കണ്ടെത്തിയത്. പാസ് വേഡ് ദുരുപയോഗം ചെയ്ത് നമ്പർ നൽകിയെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങൾ മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് എന്നീ വാർഡുകളിലായിരുന്നു. ഇവക്ക് പുറമെ പുതിയങ്ങാടി, തോപ്പയിൽ, വെള്ളിമാട്കുന്ന്, മൂഴിക്കൽ, മീഞ്ചന്ത, വേങ്ങേരി, കരുവശ്ശേരി, പാളയം, പന്നിയങ്കര, ചെലവൂർ, ചാലപ്പുറം, കുടിൽ തോട് തുടങ്ങിയ വാർഡുകളിലും കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചതായാണ് സൂചന. കോർപറേഷൻ അന്വേഷണവിധേയമായി സസ്‍പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ച് തുറന്നാണ് ഇവക്ക് അംഗീകാരം നൽകിയത്. ആയിരത്തിലേറെ കെട്ടിടങ്ങൾക്ക് രണ്ട് കൊല്ലത്തിനിടെ അനധികൃത നമ്പർ കിട്ടിയതായാണ് കരുതുന്നത്. സസ്പെൻഷനിലായ ജീവനക്കാർ വീഴ്ചവരുത്തിയെന്നതിൽ കോർപറേഷൻ അധികൃതർക്ക് സംശയമില്ല. മറ്റൊരാൾക്ക് പാസ് വേഡ് ലഭ്യമായി എന്നത് തന്നെ വീഴ്ചയായാണ് കണക്കാക്കുന്നത്. പാസ് വേഡും മറ്റും മാറ്റി സുരക്ഷിതമാക്കാൻ സൗകര്യമുണ്ടെങ്കിലും അതുണ്ടായില്ല. വീഴ്ച എത്രമാത്രം ഗുരുതരമാണെന്ന കാര്യത്തിലാണ് കോർപറേഷൻ ആഭ്യന്തര അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.