ആയഞ്ചേരി: ഉത്തർപ്രദേശ് സർക്കാർ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും ഫ്രറ്റേണിറ്റി നേതാവ് അഫ്റിൻ ഫാത്തിമയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുകയും ചെയ്തതിൽ വെൽഫെയർ പാർട്ടി ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അടിക്കൂൽ മൂസ മാസ്റ്റർ, ഫ്രറ്റേണിറ്റി നേതാവ് അൻവർ കോട്ടപ്പള്ളി, ടി.വി. അഹമദ്, കെ.കെ. സത്താർ, എ.കെ. നസീം, കെ.കെ. നൗഷാദ്, എം.എൻ. ഫഹ്മിൻ എന്നിവർ നേതൃത്വം നല്കി. പടം.. ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ വെൽഫെയർ പാർട്ടി ആയഞ്ചേരിയിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.