കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട്ട് വണ്ണാന്റെ പറമ്പത്ത് വീട്ടിൽ പണിക്കൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലജീഷ്, വിജീഷ് (മിലിട്ടറി), വിജിന. മരുമക്കൾ: ഷൈജ (ഓവർസിയർ മാങ്ങാട്ടിം പഞ്ചായത്ത്), ലസിജ, ദാസൻ (ഇരിട്ടി). സഹോദരങ്ങൾ: ജാനു, ശാന്ത, പരേതരായ കുഞ്ഞാപ്പു, കുഞ്ഞിരാമൻ, കുഞ്ഞിമാത, കുഞ്ഞിക്കണ്ണൻ, അനന്തൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോയിലോട് സ്മൃതിവാതക ശ്മശാനത്തിൽ. അബൂബക്കർ ഹാജി പെരിങ്ങത്തൂർ: മുസ്‍ലിം ലീഗ് നേതാവും കരിയാട് പഞ്ചായത്ത് മുസ്‍ലിം ലീഗ് മുൻ സെക്രട്ടറിയും മണ്ഡലം വളന്റിയർ കോർ ക്യാപ്റ്റനുമായിരുന്ന തയ്യുള്ളതിൽ ഒ.പി. അബൂബക്കർ ഹാജി (76) നിര്യാതനായി. പെരിങ്ങത്തൂർ വില്ലേജിൽ വില്ലേജ് അസിസ്റ്റന്റായിരുന്നു. പുതിയറോഡ് നാങ്കണ്ടി പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയാണ്. വില്ലേജ്മാനായിരുന്ന പരേതനായ കുഞ്ഞബ്ദുല്ലയുടെയും പരേതയായ കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: മീത്തൽപറമ്പത്ത് ഖദീജ (കരിയാട്). മക്കൾ: ഒ.പി. സലാം (യൂത്ത് ലീഗ് കരിയാട് പഞ്ചായത്ത് മുൻ സെക്രട്ടറി, വൈറ്റ് ഗാർഡ് മുൻ ക്യാപ്റ്റൻ), സവാദ് (നോൺ ടീച്ചിങ് സ്റ്റാഫ് എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, എസ്.കെ.എസ്.എസ്.എഫ് മുൻ മേഖല സെക്രട്ടറി, നാങ്കണ്ടിപള്ളി കമ്മിറ്റി സെക്രട്ടറി), സക്കീർ, സമീന, സാബിത്ത്. മരുമക്കൾ: ശാഹിദ, സഹീറ, അബീറ, പി.പി. മഹമ്മൂദ് (ബഹ്റൈൻ). സഹോദരങ്ങൾ: ഒ.പി. മഹമ്മൂദ് (മുസ്‍ലിം ലീഗ് മുൻ കരിയാട് പഞ്ചായത്ത് പ്രസിഡന്റ്, മുൻ കരിയാട് പഞ്ചായത്ത് അംഗം), ഒ.പി. ഉമ്മർ (മുംബൈ മുസ്‍ലിം ജമാഅത്ത് മുൻ സെക്രട്ടറി), ഒ.പി. മുസ്തഫ (റിട്ട. ജോയൻറ് ആർ.ടി.ഒ), നഫീസു (കുന്നുമ്മക്കര), നുസൈബ. കമലാക്ഷി ഏഴിലോട്: കാരാട്ട് നീലിയാർ കോട്ടത്തിന് സമീപത്തെ കൊളങ്ങര കമലാക്ഷി (53) നിര്യാതയായി. പരേതനായ കൊളങ്ങര നാരായണന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: കെ.വി. പുരുഷോത്തമൻ. മക്കൾ: സംഗീത, അഖില. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ, പ്രകാശൻ, മോഹനൻ, സതി, ജയൻ, ശ്രീലേഷ്. സഞ്ചയനം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.