കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ ബാലചന്ദ്രൻ നായരുടെ ഭാര്യ (65) നിര്യാതയായി. മക്കൾ: നിത (ഗവ. പോളിടെക്നിക്, കോഴിക്കോട്), നേഹ (യു.എസ്.എ). മരുമക്കൾ: ബിനീഷ് കുമാർ, വിപിൻ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. മജീദ് മരക്കാർ പയ്യോളി: കോട്ടക്കൽ 'മരക്കാർസി'ൽ സി.എം. മജീദ് മരക്കാർ (70) നിര്യാതനായി. കോട്ടക്കൽ കുഞ്ഞാലി മരക്കാർ പൈതൃകസമിതി സെക്രട്ടറി, കോട്ടക്കൽ സൗത്ത് ശാഖ മുസ്‍ലിം ലീഗ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹൈറുന്നിസ. മക്കൾ: സഹീൻ സാജു (അബൂദബി), ജാസിർ ഷൈൻ (ആറ്റമിക് എനർജി സെന്റർ, കാർവാർ), പരേതനായ സിനു മരക്കാർ. മരുമക്കൾ: റജീന, ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞാമു, ആയിഷ, സുഹറ, പരേതനായ മുഹമ്മദ് മരക്കാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭരതൻ പയ്യോളി: കോട്ടക്കൽ വടക്കെ തൈവളപ്പിൽ ഭരതൻ (55) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ചിരുത. ഭാര്യ: ബീന. മക്കൾ: അമൽ ഭരത്, അശ്വിൻ ഭരത്. സഹോദരങ്ങൾ: വത്സല, പുഷ്കരൻ, പുഷ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.