പന്തീരാങ്കാവ് ജ്വല്ലറിയിൽ നിന്ന് സ്വർണ വളകൾ മോഷ്ടിച്ച് രക്ഷപ്പെടുന്നവരുടെ സി.സി.ടി.വി ദൃശ്യം

വിൽപനക്കിടെ ജ്വല്ലറിയിൽനിന്ന് വളകൾ മോഷ്ടിച്ച് കടന്നുകളഞ്ഞു

പന്തീരാങ്കാവ് : വില്‌പനക്കിടെ ജ്വല്ലറി ഉടമയെ വെട്ടിച്ച് സ്വർണ വളകളുമായി മോഷ്ടാവ് രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ പന്തീരാങ്കാവ് അങ്ങാടിയിലെ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

മാസ്ക് ധരിച്ചെത്തിയ യുവാവ് കടയിലെത്തി ഉടമയോട് വളകൾ ആവശ്യപ്പെടുകയായിരുന്നു. വിവിധ അളവിലുള്ള നാല് വളകൾ യുവാവിന് ഉടമ കൈമാറി.

വളകൾ കൈയിൽ ലഭിച്ചതോടെ യുവാവ് മൊബൈലിൽ മറ്റാരെയോ വീഡിയോ കോൾ ചെയ്ത് വള കാണിച്ചു കൊടുത്തു. ഇതിനിടയിൽ കടയുടമയുടെ ശ്രദ്ധമാറിയ സമയം യുവാവ് നാല് വളകളുമായി കടയിൽ നിന്നും ഓടി പുറത്തിറങ്ങുകയായിരുന്നു.റോഡരികിൽ അല്പം ദൂരെ സ്റ്റാർട്ടാക്കി നിർത്തിയ സ്കൂട്ടറിന്റെ പുറകിൽ കയറി അമിതവേഗത്തിൽപന്തീരാങ്കാവ് ബൈപ്പാസ് വഴി രക്ഷപ്പെട്ടു.

കട ഉടമ ബഹളം വെച്ചതോടെ പരിസരത്തുണ്ടായിരുന്നവർ വാഹനങ്ങളിൽ മോഷ്ടാക്കളെ ഏറെ ദൂരം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. 17 ഗ്രാമിന്റെ സ്വർണ വളകളാണ് നഷ്‌ടമായത്. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

Tags:    
News Summary - Bangles stolen from jewelry store during sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.