അനുസ്മരണം

ബാലുശ്ശേരി: എൻ.സി.പി നേതാവും എൽ.ഡി.എഫ് ജില്ല കൺവീനറുമായിരുന്ന പുത്തൂർ രാമകൃഷ്ണൻ നായരുടെ 20ാം ചരമവാർഷികദിനം ആചരിച്ചു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശൈലജ കുന്നോത്ത്, ടി. മുഹമ്മദ് മാസ്റ്റർ, മുസ്തഫ ദാരുകല, പി.പി. ഗണേശൻ, രാജൻ ബാലുശ്ശേരി, പുത്തൂർ ബാലാനന്ദൻ മാസ്റ്റർ, ടി.കെ. ചന്ദ്രശേഖരൻ, എം. അയ്യൂബ് എന്നിവർ സംസാരിച്ചു. പൃഥ്വിരാജ് മൊടക്കല്ലൂർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.