പ്രതിഷേധിച്ചു

നരിക്കുനി: പാരിസ് ചന്ദ്രന്റെ മൃതദേഹത്തോട് ഗ്രാമ പഞ്ചായത്ത്‌ അനാദരവ് കാണിച്ചതായി സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. കേരള സർക്കാറിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിക്കും കേരള സർക്കാറിനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും വേണ്ടി ഡെപ്യൂട്ടി കലക്ടർ പുഷ്പചക്രം അർപ്പിച്ചു. എന്നാൽ, നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ പേരിൽ ഒരു പുഷ്പചക്രംപോലും അർപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനു വെക്കാനുള്ള നടപടികളും പഞ്ചായത്ത്‌ കൈക്കൊണ്ടില്ല. നരിക്കുനിയുടെ മഹാപ്രതിഭയോടുള്ള പഞ്ചായത്ത്‌ ഭരണസമിതിയുടെ ഈ അനാദരവിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി സി.പി.എം നരിക്കുനി ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.