വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലൈബ്രറി ഒരുക്കുന്നതിന്റെ ഭാഗമായി മേയ് 14 മുതൽ 20 വരെ ഉച്ചക്ക് രണ്ടു മണി മുതൽ അഞ്ചു വരെ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടോളം പുസ്തക പ്രസാധകരുടെ പവലിയനുകൾ മേളയിൽ ഉണ്ടാകും. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ലഭ്യമാവും. മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങൾ, പൗരപ്രമുഖർ, പൂർവ അധ്യാപകർ, പൂർവ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്യും.10 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിലൂടെ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിക്കുകയാണ് ലക്ഷ്യം. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം 14ന് രണ്ടുമണിക്ക് കവി വീരാൻകുട്ടി നിർവഹിക്കും. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി വിശിഷ്ടാതിഥിയായിരിക്കും. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷഹനാസ് ആദ്യ വിൽപന നടത്തും. സ്കൂൾ ലൈബ്രറിയിലേക്ക് മുൻ പ്രിൻസിപ്പൽ വി.എൻ. മുരളീധരൻ ആദ്യ പുസ്തകം സമർപ്പിക്കും. എല്ലാ ദിവസവും സാഹിത്യ പ്രഭാഷണവും നടക്കും. രണ്ടാംദിവസം ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോ കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് പി. സമീർ, പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, കമ്മിറ്റി ചെയർമാൻ എ.കെ. സക്കീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.