Posted On
date_range Updated On
date_range മാനന്തവാടിയിലേക്ക് കുറ്റ്യാടി വഴി പുതിയ സൂപ്പർ ഫാസ്റ്റ് ഇന്നു മുതൽ
കോഴിക്കോട്: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗുരുവായൂർ ഡിപ്പോയിൽ നിന്നും മാനന്തവാടിയിലേക്ക് ഓരോ സൂപ്പർഫാസ്റ്റ് ബസ് സർവീസ് വീതം ഇന്ന് തുടങ്ങും. പത്തനം ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കുറ്റ്യാടി വഴി വൈകീട്ട് ആറിന് മാനന്തവാടിയിലെത്തും.
ഗുരുവായൂരിൽ നിന്നു വൈകീട്ട് 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30നു മാനന്തവാടിയിലെത്തും. വടക്കേ വയനാട് മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷനും കുറ്റ്യാടി മേഖല വികസന കമ്മിറ്റി അംഗങ്ങളായ ഫാ. വിനു കടത്തലക്കുന്നേൽ, റോബി ജോസഫ് എന്നിവരും നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.