അ​ത്താ​ണി വേ​ദി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പു​തു​പ്പാ​ടി സ്വ​ദേ​ശി അ​ബ്ദു​സ്സ​ലാം വ​ള്ളി​യാ​ട് കി​ട​ന്നുകൊ​ണ്ട് മൊ​ബൈ​ലി​ൽ നോ​ക്കി പ്ര​സം​ഗി​ക്കു​ന്നു

പരിമിതികളെ തോൽപ്പിച്ച മനക്കരുത്ത്; അത്താണി വേദിയിൽ പാഠമായി അബ്ദുസ്സലാം വള്ളിയാട്

നരിക്കുനി: ശാരീരിക പരിമിതികളിലും മനക്കരുത്തിനാൽ വിസ്മയങ്ങൾ തീർക്കുന്ന പുതുപ്പാടി സ്വദേശി അബ്‌ദുസ്സലാം വള്ളിയാട് കണ്ടു നിന്നവരെ കണ്ണീരണിയിച്ചു. നരിക്കുനി അത്താണിയുടെ ഇരുപതാം വാർഷിക സമ്മേളന വേദിയിലായിരുന്നു ആ കാഴ്ച. 51കാരനായ അബ്ദുസ്സലാമിനെ കൊച്ചു കുഞ്ഞിനെയെന്നപോലെയാണ് വേദിയിലെത്തിച്ച് മേശക്ക് മുകളിൽ കിടത്തിയത്.

ആ കിടപ്പിലും മൊബൈലിൽ നോക്കി മൈക്ക് കയ്യിലേന്തി പ്രസംഗിക്കാൻ തുടങ്ങി. ശരീരം തളർന്നാലും മനസ്സ് തളരില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു വാക്കുകൾ. സ്വന്തം പരിമിതികളെ ഓർത്ത് സങ്കടപ്പെടാതെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ശബ്ദമുയർത്തുന്ന അബ്ദുസ്സലാമിന്റെ വാക്കുകൾ കേട്ട് സദസ്സ് വിതുമ്പി. തന്റെ വീട്ടിലേക്ക് ഗതാഗത യോഗ്യമായ റോഡില്ലാതെ വിഷമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് വരെ കടലും വിമാനവും നേരിൽ കണ്ടിട്ടില്ല. ട്രെയിൻ യാത്ര ചെയ്തിട്ടില്ല. ഈ ആവശ്യം അത്താണി ഏറ്റെടുക്കുന്നതായി ഭാരവാഹികൾ ഉറപ്പ് നൽകി. സാക്ഷരതാ യജ്ഞത്തിലൂടെയാണ് അബ്ദുസ്സലാം അക്ഷരങ്ങൾ പഠിച്ചതും നാലാം ക്ലാസ് ജയിച്ചതും. ഭിന്നശേഷി കൂട്ടായ്മകളിലും വാട്സാപ് ഗ്രൂപ്പുകളിലും സജീവമാണ്. ഭിന്നശേഷിക്കാർ സ്വയം നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും സമ്മേളന നഗരിയിൽ സജീവമായിരുന്നു.

Tags:    
News Summary - Abdul Salam Valliyad Shows True Determination at Athani 20th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.