അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

സൗന്ദര്യവത്കരണത്തിലെ അശാസ്ത്രീയത; മുക്കം ടൗണിൽ ഉദ്യോഗസ്ഥരുടെ പരിശോധന

മുക്കം: മുക്കം ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതും പ്രവൃത്തിയിലെ അശാസ്ത്രീയതയും മൂലം വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെ വലിയ ദുരിതത്തിലായ സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തി. സി.കെ കാസിം എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് പൊതുമരാമത്ത് അസി. എൻജിനീയർ എം.സജു, ഓവർസിയർ കെ.ബിജു എന്നിവർ കരാറുകാരനോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.

മുക്കം എസ്.കെ പാർക്ക് പരിസരം, ഓർഫനേജ് റോഡ്‌, പുതിയ സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം കരാറുകാരന് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. അഞ്ചു കോടി രൂപയുടെ സൗന്ദര്യവത്കരണം രണ്ടാം ഘട്ടം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഏഴു കോടിയോളം രൂപ ചെലവഴിച്ചായിരുന്നു ഒന്നാം ഘട്ടം. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ആലിൻചുവട് മുതൽ മുക്കം കടവ് വരെയും പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം വരേയും ബൈപാസിലുമാണ് കട്ടകൾ പാകുന്നത്. പാകിയ പുട്ടുകട്ടകൾ തകരുന്നതിനാലും നേരാം വണ്ണം അല്ലാത്തതിനാലും വീണ്ടും കുത്തിപ്പൊളിച്ച് പുതിയവ പാകുകയാണ്. ഇങ്ങനെ മൂന്ന് തവണയാണ് ഓർഫനേജ് റോഡിൽ മാത്രം ചെയ്തത്. ഇനിയും പൊളിച്ചു വീണ്ടും പാകാനുള്ള ഒരുക്കത്തിലാണ്. ഇതിനായി കട്ടകൾ വീണ്ടും പലയിടങ്ങളിലും ഇറക്കിയിട്ടുണ്ട്.

Tags:    
News Summary - Officials Inspect Mukkam Town Over Unscientific Beautification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.