അറ്റകുറ്റപ്പണിയെ തുടർന്ന് പൂക്കാട് ദേശീയപാതയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

ജനത്തെ വലച്ച് ദേശീയപാതയിൽ അറ്റകുറ്റപ്പണി

ചേമഞ്ചേരി: ദേശീയപാതയിലെ അറ്റകുറ്റപ്പണി യാത്രക്കാർക്ക് ദുരിതമായി. ശനിയാഴ്ച രാവിലെയാണ് പൂക്കാട് ഭാഗത്ത് പ്രവൃത്തി തുടങ്ങിയത്. ഇതോടെ വൻ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങി.

കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് ബാധിച്ചു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സമയക്രമം തെറ്റി. പലഭാഗത്തുനിന്നും പ്രതിഷേധമുയർന്നു. ഒടുവിൽ അധികൃതർ ഇടപെട്ട് പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം യാത്രക്കാർ വലഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് പ്രവൃത്തി തുടങ്ങിയത്. ഇതിനാൽ മറ്റുവഴികൾ ഉപയോഗിക്കാനും യാത്രക്കാർക്ക് കഴിഞ്ഞില്ല.

Tags:    
News Summary - National highway renovation distress people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.