Posted On
date_range Updated On
date_range എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ യൂത്ത്ലീഗ് പ്രവർത്തകൻ അറസ്റ്റിൽ
നാദാപുരം: െതരഞ്ഞെടുപ്പ് ദിവസം നാദാപുരം എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്ത് (19) നെയാണ് എസ്.ഐ പി.എം. സുനിൽ കുമാർ അറസ്റ്റു ചെയ്തത്.
ചിയ്യൂർ പോളിങ് ബൂത്തിന് സമീപം എസ്.ഐ വി.വി. ശ്രീജേഷും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ മുഹമ്മദ് പൊലീസുകാരെ ആക്രമിക്കുന്നതിെൻറ മൊബൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കേസിൽ ഇതോടെ ഒമ്പതുപേർ അറസ്റ്റിലായി. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.