Posted On
date_range Updated On
date_range മകളുടെ കല്യാണം മുടക്കിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം: നാലുപേർക്കെതിരെ കേസ്
നാദാപുരം: മകളുടെ കല്യാണ ബന്ധം മുടക്കിയത് ചോദ്യം ചെയ്ത യുവാവിനെ അയൽവാസികൾ ചേർന്ന് മർദിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.
ചെറ്റക്കണ്ടിയിലെ നടുവിലക്കണ്ടി സഹദ് ബന്ധുക്കളായ ഹാരിസ്, ശിഹാബ്, അജ്മൽ എന്നിവർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേെസടുത്തത്. ചെറ്റക്കണ്ടിയിലെ കല്ലിൽ നാസറിെൻറ പരാതിയിലാണ് കേെസടുത്തത്. നാസറിനെ അയൽവാസികളായ നാലുപേരും ചേർന്ന് മർദിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ പെയിൻറിങ് തൊഴിലാളിയായ നാസർ (43) നാദാപുരം താലൂക്കാശുപത്രിയിൽ ചിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.