മയക്കുമരുന്നുമായി വട്ടോളി സ്വദേശി അറസ്​റ്റിൽ

നാ​ദാ​പു​രം: കു​റ്റ്യാ​ടി-​നാ​ദാ​പു​രം മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന യു​വാ​വ് അ​റ​സ്​​റ്റി​ൽ. വ​ട്ടോ​ളി മാ​ണോ​ളി വീ​ട്ടി​ൽ വി​ഷ്ണു ദി​നേ​ശാ​ണ്​ (25) പി​ടി​യി​ലാ​യ​ത്.

നാ​ദാ​പു​രം എ​ക്സൈ​സ് ക​ക്ക​ട്ടി​ൽ, കൈ​വേ​ലി, വ​ട്ടോ​ളി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 7.45ന് ​വ​ട്ടോ​ളി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഷെ​ഡി​ൽ​വെ​ച്ച് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 0.3 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വി​ഷ്ണു ദി​നേ​ശ് പി​ടി​യി​ലാ​യ​ത്. എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​പ്ര​കാ​രം വി​ഷ്ണു​വി​െൻറ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

കൈ​വ​ശ​മു​ള്ള മ​യ​ക്കു​മ​രു​ന്നി​െൻറ അ​ള​വ് കു​റ​വാ​യ​തി​നാ​ൽ നി​യ​മാ​നു​സ​ര​ണം ജാ​മ്യം ന​ൽ​കി. നാ​ദാ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ജ് വി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. അ​നി​രു​ദ്ധ്, അ​നൂ​പ് മ​യ​ങ്ങി​യി​ൽ, കെ. ​സി​നീ​ഷ്, രാ​ഹു​ൽ ആ​ക്കി​ലേ​രി, എം. ​അ​രു​ൺ, ഡ്രൈ​വ​ർ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Vattoli native arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.