Posted On
date_range Updated On
date_range അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു; വീടുവിട്ടിറങ്ങിയ 14കാരിയെ കണ്ടെത്തിയത് അര്‍ധരാത്രി റോഡരികില്‍
നാദാപുരം: െമാബൈൽ ഫോൺ വാങ്ങിവെച്ചതിന് വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ 14കാരിയെ അർധരാത്രി മൊകേരിയിൽനിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊനൊടുവിൽ എട്ടു കിലോമീറ്റർ അകലെയുള്ള മൊകേരി ടൗണിലെ അടച്ചിട്ട കട വരാന്തയിൽ ഇരിക്കുന്ന പെൺകുട്ടിയെ അർധരാത്രിയോടെ കണ്ടെത്തുകയായിരുന്നു.
കുട്ടി മൊകേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുകയും അവിടെനിന്ന് രക്ഷാകർത്താക്കളെ ഏൽപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.