എടച്ചേരി തണൽ അഗതിമന്ദിരത്തിൽ നടന്ന താലികെട്ട്
Posted On
date_range Updated On
date_range തണലിൽ കല്യാണമൊരുക്കി ഷീബയും ഷാജിയും
നാദാപുരം: ആഘോഷദിനങ്ങൾ തണലിലെ അന്തേവാസികളുമൊത്ത് ചെലവിട്ട് ഷാജി കല്യാണവും അവിസ്മരണീയമാക്കി. എടച്ചേരി നോർത്തിലെ ചെറുവലത്ത് ഷാജിയുടെയും നാദാപുരം റോഡിലെ കാവുകുറ്റിയിൽ ഷീബയുടെയും വിവാഹം വെള്ളിയാഴ്ച പതിനൊന്നരക്കും പന്ത്രണ്ടരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്.
വിവാഹം തണൽ അന്തേവാസി കേന്ദ്രത്തിൽ നടത്തണമെന്ന ഷാജിയുടെ ആഗ്രഹം വീട്ടുകാരും ബന്ധുക്കളും അംഗീകരിച്ചതോടെ ചടങ്ങ് തണലിലേക്ക് മാറ്റുകയായിരുന്നു. തണലിലെ മുതിർന്ന അന്തേവാസികൾ വേദിയിൽ വിശിഷ്ടാതിഥികളായി.
അന്തേവാസികൾക്ക് ഭക്ഷണവും നൽകി. തണലിലെ സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സാക്ഷികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.