കാ​ക്കു​നി ന​മ്പാം​കു​ന്ന് ഭാ​ഗ​ത്ത്‌ പ്ര​ത്യേ​ക സം​ഘം ആ​യു​ധ​ങ്ങ​ൾ​ക്കാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ആയുധങ്ങൾക്കായി രണ്ടാം ദിവസവും പൊലീസിന്‍റെ പരിശോധന

നാ​ദാ​പു​രം: പാ​നൂ​ർ കു​ന്നോ​ത്ത് പ​റ​മ്പി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രാ​ൾ മ​രി​ക്കു​ക​യും 3 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ട​ക​ര പാ​ർ​ല​മെ​ന്‍റി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ൽ ര​ണ്ടാം ദി​വ​സ​വും ആ​യു​ധ​ങ്ങ​ൾ​ക്കും ബോം​ബ് ക​ണ്ടെ​ടു​ക്കാ​നും പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച കാ​ക്കു​നി ന​മ്പോം​കു​ന്ന് മേ​ഖ​ല​യി​ലാ​ണ് നാ​ദാ​പു​രം പൊ​ലീ​സ് ബോം​ബ് സ്ക്വാ​ഡ്, സി.​ആ​ർ.​പി.​എ​ഫ് കു​റ്റ്യാ​ടി പൊ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല അ​തി​ർ​ത്തി​യി​ലും നാ​ദാ​പു​രം വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചെ​റ്റ​ക്ക​ണ്ടി​പാ​ലം, ഉ​മ്മ​ത്തൂ​ർ, കാ​യ​ലോ​ട്ട് താ​ഴെ, പെ​രി​ങ്ങ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ ജി​ല്ല അ​തി​ർ​ത്തി​യാ​യ ചെ​റ്റ​ക്ക​ണ്ടി പാ​ലം, പെ​രി​ങ്ങ​ത്തൂ​ർ​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​ക പി​ക്ക​റ്റ് പോ​സ്റ്റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Second day police investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.