Posted On
date_range Updated On
date_range സ്കൂൾ ബസ് കിണറിന് മുകളിലേക്ക് പാഞ്ഞുകയറി; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി
നാദാപുരം: സ്കൂൾ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി. വിദ്യാർഥികളെ ഇറക്കി മടങ്ങുന്നതിനിടയിൽ വട്ടോളിയിലെ ഹൈടെക് പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിൽ തകർത്ത് വീട്ടുപറമ്പിലേക്ക് പാഞ്ഞു കയറുകയും കിണറിന് മുകളിൽ ചെന്ന് നിൽക്കുകയുമായിരുന്നു. തലനാരിഴക്ക് വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
പുളിയാവ്-കല്ലുമ്മൽ റോഡിൽ പറമ്പത്ത് പീടികയിൽ അസ്കറിന്റെ വീട്ടിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നിറയെ വെള്ളമുള്ള കിണറ്റിന്റെ ആൾമറയുടെ മുകളിലാണ് ബസ് തങ്ങിനിന്നത്. ഡ്രൈവർ മാത്രമാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.