പുറമേരിയിൽ ജനവാസകേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി

നാ​ദാ​പു​രം: പു​റ​മേ​രി കു​നി​ങ്ങാ​ട് റോ​ഡി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. കു​നി​ങ്ങാ​ട് റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക് സ​മീ​പ​വും കു​ഞ്ഞേ​ക്ക​ൻ പീ​ടി​ക പ​രി​സ​ര​ത്ത് തോ​ട്ടി​ലേ​ക്കാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ലോ​റി​യി​ലോ മ​റ്റോ എ​ത്തി​ച്ച് പൈ​പ്പ് വ​ഴി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ​യി​ൽ മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി​യ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ കെ.​എം. സ​മീ​ർ നാ​ദാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ർ ലോ​റി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Purameri dumped toilet waste in a residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.