Posted On
date_range Updated On
date_range ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ
നാദാപുരം: മറുനാടൻ ബാലികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപതുകാരൻ അറസ്റ്റിൽ. ചെക്യാട് താനക്കോട്ടൂർ സ്വദേശി കുണ്ടൻചാലിൽ കണാരനെയാണ്(70) വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് കേസിനാസ്പദ സംഭവം. ചെക്യാട് താനക്കോട്ടൂരിൽ വാടകക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാനത്തൊഴിലാളികളുടെ കുടുംബത്തിലെ ആറു വയസ്സുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
കുട്ടിയുടെ രക്ഷിതാക്കൾ വളയം പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോക്സോ വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.