Posted On
date_range Updated On
date_range ഫോണിലൂടെ മൊഴിചൊല്ലിയതായി പരാതി; മുത്തലാഖ് പ്രകാരം കേസ്
നാദാപുരം: ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലിയെന്ന പരാതിയിൽ മുത്തലാഖ് നിയമ പ്രകാരം പൊലീസ് കേസെടുത്തു. ചെക്യാട് താനക്കോട്ടൂർ സ്വദേശി ജാഫറിനെതിരെയാണ് നാദാപുരം കോടഞ്ചേരി സ്വദേശിയായ ഭാര്യ പരാതി നൽകിയത്.
കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. സ്ത്രീധനത്തിെൻറ പേരിൽ ഭർത്താവിെൻറ ബന്ധുക്കൾ പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
വിദേശത്തായിരുന്ന ജാഫർ ആഗസ്റ്റ് അഞ്ചിന് ഫോണിലൂടെ യുവതിയെ മൊഴിചൊല്ലുകയും പകർപ്പ് യുവതിയുടെ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുകയുമായിരുന്നുവത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.