അഭിൻരാജ്​

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

നാദാപുരം: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. കല്ലാച്ചി പയന്തോങ്ങ് സ്വദേശി കുറ്റ്യേരിമീത്തൽ അഭിൻരാജിനെയാണ്​ (20) നാദാപുരം സി.ഐ എൻ. സുനിൽകുമാർ അറസ്​റ്റ്​ ചെയ്തത്. പയന്തോങ്ങിലെ ഡ്രൈവറാണ് പ്രതി.

രണ്ടു വർഷമായി കുട്ടിയുമായി അഭിൻരാജ് അടുപ്പത്തിലായിരുന്നു. പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ പോയി ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്​റ്റ്​. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.