കു​മ്മ​ങ്കോ​ട് ഇ​ല്ല​ത്ത് മു​ക്കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റിലെ ഫ്യൂസുകൾ

അപകട ഭീഷണിയായി ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഇ​ല​ക്ട്രി​ക് സെ​ക്ഷ​നു കീ​ഴി​ൽ കു​മ്മ​ങ്കോ​ട് ഇ​ല്ല​ത്ത് മു​ക്കി​ൽ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ നി​ത്യ​വും ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലാ​ണ് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്.

ന​വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​പ്പാ​ത​യു​ടെ​യും റോ​ഡി​ന്റെ​യും ഉ​യ​രം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ളു​ടെ കൈ​ക​ൾ​പോ​ലും ഫ്യൂ​സ് വ​യ​റു​ക​ളി​ൽ ത​ട്ടു​ന്ന സ്ഥി​തി​യാ​ണ്. ഫ്യൂ​സും വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നു​ള്ള വ​യ​റു​ക​ളും മു​ക​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Fuses in transformers pose threat in Nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.