Posted On
date_range Updated On
date_range വിലങ്ങാട് മലയിൽ ഭീതിവിതച്ച് കാട്ടുതീ
നാദാപുരം: വിലങ്ങാട് മലയിൽ മലയങ്ങാട് ഭാഗത്ത് കാട്ടുതീ. ഇന്നലെ രാവിലെ 9 മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ദുർഘടവും സഞ്ചാരപാതയുമില്ലാത്ത മലയങ്ങാട് വനമേഖലയിൽ ഉണ്ടായ കാട്ടുതീയിൽ വൻതോതിൽ വനസമ്പത്ത് നശിച്ചതായാണ് കണക്കാക്കുന്നത്. വൈകീട്ടും തീ പടരുകയാണെന്നാണ് വിവരം.
വേനൽ കടുത്തതോടെ പ്രദേശത്ത് തീ അതിവേഗം പടരുകയാണ്. ഉണങ്ങിനിൽക്കുന്ന മരങ്ങളും പുല്ലും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പാറക്കൂട്ടങ്ങൾ ഉള്ളതുകാരണം പ്രദേശത്ത് എത്താൻ കഴിയാത്ത സാഹചര്യമാണ്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. തീ സമീപത്തെ ജനവാസമേഖലകളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.