Posted On
date_range Updated On
date_range സാനിറ്റൈസർ കുടിച്ച അഗതിമന്ദിരം അന്തേവാസി മരിച്ചു
നാദാപുരം: എടച്ചേരി തണൽ അഗതിമന്ദിരത്തിൽ സാനിറ്റൈസർ കുടിച്ച് ചികിത്സയിലായ അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളിയിലെ ഒമ്പതുകണ്ടത്തിന് സമീപത്തെ രാമത്ത് താഴ കുനി വിനോദൻ (39) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് വിനോദൻ സാനിറ്റൈസർ കുടിച്ചത്. മാനസിക വൈകല്യമുള്ള രമേശൻ ഒരു വർഷത്തോളമായി അഗതിമന്ദിരത്തിലായിരുന്നു.
എടച്ചേരി പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ കണാരൻ. മാതാവ്: ലീല. സഹോദരങ്ങൾ: രമേശൻ (പുരാവസ്തു വിഭാഗം ജീവനക്കാരൻ കുഞ്ഞാലി മരക്കാർ സ്മാരകം കോട്ടക്കൽ), മനോജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.