Posted On
date_range Updated On
date_range ശീട്ടുകളി: ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ
നാദാപുരം: കടമേരിയിൽ ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പണംവെച്ചുള്ള ശീട്ടുകളിക്കിടയിൽ നാദാപുരം പൊലീസ് പിടികൂടി. ബി.ജെ.പി ആയഞ്ചേരി മണ്ഡലം ഉപഭാരവാഹി ഊരാളി വീട്ടിൽ ചാത്തു, കോൺഗ്രസ് ആയഞ്ചേരി മണ്ഡലം സെക്രട്ടറി പാറക്കണ്ടി ദയാനന്ദൻ, എടക്കണ്ടി വിജയൻ, കൊയിലോത്ത് രാജൻ, കൊയിലോത്ത് രമേശൻ, കണ്ടോത്ത് ദിലീപ് എന്നിവരെയാണ് നാദാപുരം എസ്.ഐ എൻ.ആർ. പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച പകൽ എടക്കണ്ടി വിജയെൻറ വീട്ടിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 40,000 രൂപയും പിടികൂടി. നാദാപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.