വളയം കുയ്തേരിയിൽനിന്ന് കണ്ടെടുത്ത ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു

ബോംബുകളും വെടിമരുന്നും കണ്ടെത്തി

നാ​ദാ​പു​രം: വ​ള​യം കു​യ്തേ​രി​യി​ൽ ര​ണ്ട് നാ​ട​ൻ ബോം​ബു​ക​ളും, വെ​ടി​മ​രു​ന്നും ക​ണ്ടെ​ത്തി. കു​യ്തേ​രി കൈ​ര​ളി വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ളും വെ​ടി മ​രു​ന്നും.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ഒാ​ടെ​ ര​ഹ​സ്യ​വി​വ​ര​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​യം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്​​റ്റി​ക് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു വെ​ടി​മ​രു​ന്ന്. തു​ട​ർ​ന്ന് നാ​ദാ​പു​ര​ത്തു​നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കു​യ്തേ​രി മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല സ്ഫോ​ട​ന​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ള​യം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ള​യം എ.​എ​സ്.​ഐ പ്ര​ദീ​പ​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡ് എ.​എ​സ്.​ഐ നാ​ണു ത​റ​വ​ട്ട​ത്ത്, മൊ​യ്തു അ​ൻ​വ​ർ, ടി.​പി. ശ്രീ​ജേ​ഷ്, പി.​പി. സ​ജീ​ഷ്, എ​ൻ.​പി. നി​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - Bombs and ammunition were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.