Posted On
date_range Updated On
date_range വെള്ളിയോട്ട് വീണ്ടും ബോംബേറ്
നാദാപുരം: നാടിൻെറ സ്വൈര ജീവിതത്തെയും പൊലീസിനെയും വെല്ലുവിളിച്ച് വാണിമേലിൽ വീണ്ടും ബോംബേറ്. വെള്ളിയോട് സ്കൂളിലേക്ക് പോകുന്ന റോഡിന് സമീപത്താണ് ചൊവ്വാഴ്ച രാത്രി10.30ന് സ്ഫോടനമുണ്ടായത്.
രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ക്രിമിനൽ സംഘങ്ങൾ ഇവിടെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഉഗ്രശബ്ദത്തിലാണ്ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച വെള്ളിയോട് പള്ളി പരിസരത്തെ പറമ്പിലേക്കാണ് ബോംബ് എറിഞ്ഞത്. ഇതിനു മുമ്പ് പ്രവാസിയുടെ നിർമാണത്തിലിരിക്കുന്ന വീടിന് നേരെയും സ്ഫോടകവസ്തു എറിഞ്ഞിരുന്നു. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.