കോഴിക്കോട്: ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. മടപ്പള്ളി സ്വദേശി മാളിയേക്കൽ സി.കെ. അബ്ദുൽ ബഷീറിനെതിരെയാണ് (49) കുന്ദമംഗലം പൊലീസ് കോടതിയെ സമീപിക്കുക. ജാമ്യക്കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാകണം തുടങ്ങിയ ജാമ്യവ്യവസ്ഥയിെല നിബന്ധനകൾ പ്രതി ലംഘിച്ചെന്നുകാട്ടിയാണ് റിപ്പോർട്ട് നൽകുക. ഇപ്പോൾ കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതി വീണ്ടും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകാനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടും.
കൊലക്കേസിൽ വിചാരണക്കുമുേമ്പ ജാമ്യത്തിലിറിങ്ങിയ ബഷീർ 2019 ഡിസംബർ 19ന് സൗത്ത് ബീച്ചിലെ പള്ളിയിയിൽ നിന്ന് മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ കബളിപ്പിച്ച് മുച്ചക്രവാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനത്തിൽ വെച്ചുമറന്ന മൊൈബൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഭിന്നശേഷിക്കാരനായ ബഷീറിനെ വെള്ളിയാഴ്ച ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കേസിലുൾപ്പെട്ടത് സംബന്ധിച്ച് ടൗൺ പൊലീസ് നേരേത്ത കുന്ദമംഗലം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. ഇൗ റിപ്പോർട്ടും എഫ്.െഎ.ആറും ഹാജരാക്കിയാണ് കോടതിയിൽ ജാമ്യം റദ്ദാക്കാനാവശ്യപ്പെടുക.
2017ലാണ് ഭാര്യ ഷാഹിദ, ഒന്നരവയസ്സുള്ള മകൾ ഖദീജത്തുൽ മിസ്രിയ്യ എന്നിവരെ കുന്ദമംഗലം പിലാശ്ശേരിയിലെ വീട്ടിൽവെച്ച് ബഷീർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മൃതദേഹം കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ വീട്ടിലും കുഞ്ഞിെൻറ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലിൽ നിന്നുമാണ് കണ്ടെത്തിയത്.
ഭാര്യയെക്കുറിച്ചുള്ള സംശയമാണ് െകാലക്കു കാരണമായതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കുന്ദമംഗലം കോടതയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ബഷീർ കവർച്ചക്കേസിൽ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.